ബൂസ്റ്റർ ഡോസ് വാക്സിൻ; ഈ വിഭാഗങ്ങൾക്ക് ബുക്ക് ചെയ്യാമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

0
4732

റിയാദ്: സഊദിയിൽ ബൂസ്റ്റർ ഡോസ് വാക്സിൻ ബുക്കിംഗ് എല്ലാവർക്കും ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തവക്കൽന, സ്വിഹതി ആപ്പുകളിൽ ബൂസ്റ്റർ ഡോസ് ബുക്കിംഗ് ചെയ്യാനാകുമെന്നാണ് മന്ത്രാലയം അറിയിച്ചത്. സ്വിഹതി ആപിൽ നിന്ന് ഇതിനകം തന്നെ പലരും ബുക്കിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് ആറ് മാസങ്ങൾ കഴിഞ്ഞ 18 വയസ്സിനും അതിനുമുകളിലുള്ളവർക്കുമുള്ളവർക്കുമാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് വ്യാപകമായി ബുക്ക് ചെയ്യാൻ അവസരം.

കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസിനായി ഇപ്പോൾ അപ്പോയിന്റ്മെന്റ് ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സ്വിഹതി, തവക്കൽന ആപ്ലിക്കേഷനുകളിലൂടെയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അപകടസാധ്യതയുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ നിർദേശിച്ചിരുന്നു.

സ്വിഹതി ആപിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ അപ്പോയ്ന്റ്മെന്റ് സംവിധാനം