ഉപ്പയെ കാണാൻ കൊതിയോടെ വീഡിയോ കോളിൽ കെഞ്ചി, ഹൃദയം അലിയാതെ തട്ടിമാറ്റി മജീദ്, 12 വർഷം മുമ്പ് ജിദ്ദയിൽ നിന്ന് സോമാലിയൻ ഭാര്യയെയും മക്കളെയും തനിച്ചാക്കി മുങ്ങിയ മലയാളിയുടെ വീട്ടിലെത്തിയ സാമൂഹ്യ പ്രവർത്തകന്റെ ഹൃദയം നുറുങ്ങുന്ന വിവരണം

0
16131

ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തിയതിനു പിന്നാലെ മക്കളുടെ ആഗ്രഹം സഫലീകരിക്കാൻ നടത്തിയ ശ്രമത്തിൽ മുഖം തിരിച്ച് മജീദ്. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തൽമണ്ണ പാണമ്പി സ്വദേശി മജീദിനെ കണ്ടെത്തിയത്. ഇതിന് പിന്നാലെ മക്കളുടെ ആഗ്രഹം സഫലീകരിക്കാനായി നടത്തിയ ശ്രമത്തിലാണ് മജീദ് നിർദാക്ഷിണ്യം മക്കളുടെ ആഗ്രഹത്തിനെ തട്ടിയെറിഞ്ഞത്. 12 വർഷമായി ദുരിതക്കയത്തിൽ തങ്ങളുടെ പിതാവിനെ കാണാനായി കണ്ണും നട്ടിരിക്കുന്ന മക്കൾക്കും ഭാര്യ മുഅ്മിനക്കും ഹൃദയം പൊട്ടുന്നതായിരുന്നു ഈ രംഗം.

പെരിന്തൽമണ്ണ പാണമ്പി സ്വദേശി മജീദിൻ്റെതും സോമാലിയ സ്വദേശി മുഹ്മിനയുടെ മക്കളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു 12 വർഷമായി കാണാത്ത ഉപ്പയെ നേരിട്ട് വീഡിയോ കോളിൽ എങ്കിലും ഒരു നോക്ക് കാണണമെന്നുള്ളത്. മക്കൾക്ക് കൊടുത്ത വാക്ക് പാലിക്കാനായി സാമൂഹ്യ പ്രവർത്തകൻ അബൂ അൻഫാൽ പാപ്പിനിശേരിയും കുടുംബവുമാണ് നേരിട്ട് മജീദിന്റെ വീട്ടിൽ എത്തിയത്. വിഷയം രമ്യമായി സംസാരിച്ച് തീർപ്പിലെത്താനും ഉപ്പയെ ഒരു നോക്ക് കാണണമെന്ന മക്കൾക്ക് കൊടുത്ത വാക്ക് പാലിക്കാനുമായിരുന്നു ഇവരുടെ ശ്രമം.

പെരിന്തൽമണ്ണയിലുള്ള മജീദിൻ്റെ വീട്ടിലേക്ക് അബൂനൗഫലും കുടുംബവും കയറുമ്പോൾ കൂടെ സോമലിയ മക്കളും ഓൺലൈനിൽ ഉണ്ടായിരുന്നു. മുഖ പരിചയമുള്ളത് പോലെ മജീദ് ഇദ്ദേഹത്തെയും കുടുംബത്തെയും സ്വീകരിച്ചുവെങ്കിലും മജീദിനോട് മക്കളുടെ ആഗ്രഹം പറഞ്ഞപ്പോൾ ഇപ്പോൾ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. ഇതെല്ലാം തത്സമയം വീഡിയോയിൽ കണ്ടു നിന്ന മക്കൾക്ക് ജിദ്ദയിൽ നിന്ന് കണ്ണീർ പൊഴിക്കാനെ കഴിഞ്ഞുള്ളൂ. സ്വന്തം പിതാവിനെ കാണാൻ ദിവസങ്ങളായി സന്തോഷത്തോടെ കാത്തിരുന്ന മക്കൾ നിരാശയിലും കണ്ണീരിലുമായി.

ഏറെ സമയത്തെ സംസാരത്തിനോടുവിലും മനസ് മാറാത്ത മജീദിന്റെ നിലപാടിൽ കടുത്ത വേദനയോടെ മടങ്ങുമ്പോൾ സ്വന്തം പിതാവിനെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ച മക്കളുടെ വേദന മനസ്സിൽ നിന്ന് മായുന്നില്ലെന്നും മക്കളുടെ രേഖകൾ ശരിയാക്കി അവരുടെ ആഗ്രഹം സഫലീകരിക്കാൻ സാധിക്കണമേയെന്ന പ്രാർത്ഥന മാത്രമായിരുന്നുവെന്ന് അബു അബു അൻഫാൽ പറഞ്ഞു. അതിനായി പ്രത്യേക കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ജിദ്ദയിലും നാട്ടിലുമായി നിരവധി പേർ സഹായവും പിന്തുണയും നൽകി മുന്നോട്ട് വന്നിട്ടുണ്ട്. ഈ മക്കളുടെയും ഉമ്മയുടെയും കണ്ണീരോപ്പാൻ പങ്കാളികളാകാൻ ആഗ്രഹമുള്ളവർ +91 95 673 89697, +966 53 323 7400 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഉപ്പയെ കാണാനുള്ള ആഗ്രഹം വീഡിയോയിൽ വെച്ചപ്പോൾ

മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനമായി കെഎംസിസി

മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനമായി കെഎംസിസി