ഫരീദാബാദ്: വിഡിയോ കോൾ വഴി നഗ്ന വിഡിയോ കാണിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്തു. ഫരീദാബാദ് സ്വദേശിയായ യുവാവിൽ നിന്ന് 1.27 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ അക്രത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫരീദാബാദ് സ്വദേശിയായ യുവാവിന് ഒരു ദിവസം അജ്ഞാത നമ്പറിൽ നിന്ന് വിഡിയോ കോൾ വന്നു. ഈ കോൾ എടുത്തപ്പോൾ മറുവശത്ത് നഗ്നയായ സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. ഈ വിഡിയോ റെക്കോർഡ് ചെയ്താണ് പരാതിക്കാരനെ പ്രതി ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പണം നൽകിയില്ലെങ്കിൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞാണ് അക്രം ഭീഷണിപ്പെടുത്തിയിരുന്നത്.
ഭീഷണിക്ക് പിന്നാലെ 1.27 ലക്ഷം രൂപ പരാതിക്കാരൻ അക്രത്തിന് അയച്ചു നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ ട്രക്ക് ഡ്രൈവറാണ്.