ന്യൂഡൽഹി: ബിഹാറിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ‘മരിച്ചവരെന്നു’ വിധിയെഴുതി കരടു വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയ 7 വോട്ടർമാരുമായി ചായ കുടിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ജീവിതത്തിൽ രസകരമായ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുമായി ചായ കുടിക്കുന്നതിനുള്ള അതുല്യ അനുഭവം നൽകിയ തിരഞ്ഞെടുപ്പു കമ്മിഷനോടു നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചു രാഹുലിന്റെ പരിഹാസം.
ബിഹാറിലെ ഒരു പഞ്ചായത്തിൽ മാത്രം ഇത്തരത്തിൽ 50 വോട്ടർമാരുണ്ടെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇതിൽ ഏഴു പേരാണ് രാഹുലിനെ കാണാനെത്തിയത്. ഇന്ത്യാസഖ്യത്തിലെ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തിലും വ്യാപകമായി വോട്ടർമാരെ മരിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.