സഊദി അരാംകൊ റീട്ടെയിൽ ഇന്ധന, എണ്ണ വ്യാപാര കമ്പനി ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാൻ നീക്കം

0
1034

റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ കീഴിലെ റീട്ടെയിൽ ഇന്ധന, എണ്ണ വ്യാപാര കമ്പനിയുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനുള്ള ഒരുക്കം നടക്കുന്നതായി റിപ്പോർട്ട്. ചില്ലറ ഇന്ധന, എണ്ണ വ്യാപാര കമ്പനിയുടെ ഷെയർ പൊതുജനങ്ങൾക്ക് വിൽക്കുന്നതിലെ സാധ്യതകൾ പഠിക്കുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

“അൽ-ഇഖ്ബരിയ ചാനലിലെ” “ഗവാർ” പരിപാടിയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായത്. തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഇപ്പോഴും ചർച്ചയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഉപഭോക്താക്കൾക്ക് ശുദ്ധീകരിച്ച ഇന്ധന ഉൽപന്നങ്ങൾ വിൽക്കാൻ പെട്രോൾ സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബറിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി റീട്ടെയിൽ കമ്പനി സ്ഥാപിക്കുമെന്ന് സഊദി അരാംകോ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ ചില്ലറ ഇന്ധന പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്ന നിലയിലാണ് റീട്ടയിൽ സ്റ്റേഷനുകൾ വരുന്നത്. ആദ്യ സ്റ്റേഷൻ ഉടൻ റിയാദിൽ പ്രവർത്തനം തുടങ്ങും.

സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക്, പെട്രോൾ പമ്പുകളും വരുന്നു