സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക്, പെട്രോൾ പമ്പുകളും വരുന്നു

റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി അരാംകോയുടെ പെട്രോൾ പമ്പുകൾ പ്രവർത്തനം തുടങ്ങാനായുള്ള ഒരുക്കത്തിലാണ് കമ്പനി. കമ്പനിക്കു കീഴിലെ ആദ്യ പെട്രോള്‍ ബങ്ക് വൈകാതെ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ധന ചില്ലറ വില്‍പന സേവനം നല്‍കുന്നതിന് റീട്ടെയില്‍കൊ എന്ന പേരില്‍ കമ്പനി സ്ഥാപിച്ചതായി സഊദി അറാംകൊ നേരത്തെ അറിയിച്ചിരുന്നു. അരാംകോയുടെ ആദ്യത്തെ പമ്പ് റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൻ്റെ അതിർത്തിക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. … Continue reading സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക്, പെട്രോൾ പമ്പുകളും വരുന്നു