ഒക്ടോബർ 15 മുതൽ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് അനുമതി

0
1556

ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ഒരു വർഷത്തിലേറെയായി അടച്ചിട്ട ടൂറിസം മേഖല ഇന്ത്യ തുറക്കുന്നു. ഒക്ടോബർ 15 മുതൽ ഇന്ത്യ വിനോദസഞ്ചാരികൾക്കായി വാതിലുകൾ വീണ്ടും തുറക്കുമെന്ന് സർക്കാർ അറിയിച്ചു.

വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചതിന് ശേഷമാണ് തീരുമാനം. 2021 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം പ്രകാരം ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്ക് പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിർത്തിവച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഈ നീക്കം.