സഊദിയിൽ മാസപ്പിറവി ദൃശ്യമായി. ഇതിനാൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. അറഫ ദിനം ജൂൺ 5ന് വ്യാഴം ആയിരിക്കും. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് മാസപ്പിറിവി നിരീക്ഷിക്കണമെന്ന് അറിയിച്ചിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തുമൈർ, സുദൈർ, മക്ക, മദീന, ഖസീം, ദഹ്റാൻ, ഹായിൽ, തബൂക്ക് എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നത്. മാസപ്പിറവി ദർശിക്കുന്നതിനായി പ്രൊഫഷണൽ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജ്യോതിശാസ്ത്രജ്ഞനായ അബ്ദുല്ല അൽ ഖുദൈരിയാണ് നേതൃത്വം നൽകിയത്. ഒമാനിലും ജൂൺ ആറിനാണ് ബലി പെരുന്നാൾ.
ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂൺ നാലിനു (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും ജൂൺ 09 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും.
ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





