കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് നിരവധി വസ്തുക്കൾ തീരത്തടിയുന്നു. ചരക്കുകപ്പല്‍ മുങ്ങിയപ്പോള്‍ കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ 34 എണ്ണം കൊല്ലം തീരത്തടിഞ്ഞു. പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കണ്ടെയ്‌നറുകള്‍ കയറുകൊണ്ട് കരയിലേക്ക് ബന്ധിച്ചുനിര്‍ത്തി. പല തീരങ്ങളിലും കണ്ടെയ്‌നറുകൾ തകർന്ന് ചാക്ക് കെട്ടുകൾ പുറത്ത് ചാടിയിട്ടുണ്ട്. ഇവയിൽ പല ചാക്ക് കെട്ടുകളും തീരങ്ങളിൽ അടിയുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി അറേബ്യയിലേ പെട്രോ ക്കെമിക്കൽ ഭീമനായ സഊദി ബേസിക് കോർപ്പറേഷൻ കമ്പനി (സാബിക്) ചാക്ക് കെട്ടുകളാണ് ഇപ്പോൾ തീരത്ത് അടിഞ്ഞവയിൽ പ്രധാനമായുമുള്ളത്. തിരുവനന്തപുരം, വർക്കല, മാന്ത്ര, ഇടവ ഭാഗത്താണ് ഇവ അറിഞ്ഞത്. സാബിക് കമ്പനിയുടെ നിരവധി ചരക്കുകൾ തകർന്ന നിലയിലുമാണ്. ഇവയിൽ നിന്ന് വസ്തുക്കൾ തീരത്തും കടലിലും അടിഞ്ഞു കൂടിയിട്ടുണ്ട്. സാധാരണയായി ഏറ്റവും കൂടുതൽ പ്ലാസ്‌റ്റിക് നിർമ്മാണ റോ മെറ്റിരിയലുകൾ ആണ് സാബിക് ഉത്പാടിപ്പിക്കുന്നത്. ഇവിടെ ചാക്ക് തകർന്ന് പുറത്ത് ചാടിയവയും അത്തരത്തിലുള്ളത് ആണെന്നാണ് മനസിലാകുന്നത്. ചെറിയ മണി മണി പോലോത്ത പ്ലാസ്റ്റിക് വസ്തുക്കൾ ആണ് ഇവിടെ തകർന്ന ചാകിൽ നിന്ന് കണ്ടെത്തിയയതെന്ന് തീരദേശ വാസികൾ പറയുന്നു.
മുങ്ങിയ കപ്പലിൽ നിന്ന് കണ്ടെയ്നറുകളിൽ പലതും കടലിൽ ഒഴുകി നടക്കുകയാണ്. മണ്‍സൂണില്‍ സമുദ്രജലപ്രവാഹം തെക്കോട്ടായതിനാലാണ് കണ്ടെയ്നറുകള്‍ കൊല്ലം തീരത്തെത്തിയത്. മൂന്നു കണ്ടെയ്‌നറുകള്‍ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതില്‍ 13 എണ്ണത്തിലാണ് ഹാനികരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
ഈ ഹാനികരമായ വസ്തുക്കള്‍ ഏതെങ്കിലും വിധേനെ കടലില്‍ പരന്നിട്ടുണ്ടാവുമോ എന്ന് ആശങ്കയുള്ളതിനാല്‍ മീന്‍ പിടിത്തത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 28 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





