പശ്ചിമ കൊച്ചിയില്‍ എംഡിഎംഎ പിടികൂടിയ സംഭവം; ഒമാനില്‍ നിന്നും ലഹരി എത്തിച്ചിരുന്ന മുഖ്യ കണ്ണി പിടിയില്‍

0
1848

പശ്ചിമ കൊച്ചിയില്‍ എംഎഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യ കണ്ണി കസ്റ്റഡിയില്‍. മലപ്പുറം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. ജനുവരി 30, 31 തീയതികളിലായി പിടികൂടിയ എംഡിഎംഎ കേസുകളിലെ മുഖ്യ കണ്ണിയാണ് ഇയാള്‍. ഒമാനിലായിരുന്ന പ്രതി ഇവിടെ നിന്നാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നത്.   

ഒമാനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു ആഷിഖ്. മാഗി ആഷ്മ എന്ന വനിതയുടെ സഹായത്തോടെയാണ് ലഹരി കടത്തിയത്. കേസില്‍ മൊത്തത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 500 ഗ്രാം ആണ് പിടികൂടിയിരുന്നത്.

മലപ്പുറത്തെ വീട് റെയ്ഡ് ചെയ്താണ് ആഷിഖിനെ പിടികൂടിയത്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല. മാഗി ആഷ്മക്ക് ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം. അതേസമയം ജനുവരി മുതല്‍ ഇതുവരെ 482 NDPS കേസ് കൊച്ചി സിറ്റിയില്‍ ഇതുവരെ എടുത്തു. കേസുകളിലായി 541 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതില്‍ 11 കേസുകള്‍ കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയാണ്.

മുന്‍വര്‍ഷം 2475 കേസ് രജിസ്റ്റര്‍ ചെയ്തു. 2795 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 2024 ല്‍ 2795 ലഹരി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു.