മൾട്ടിവിസ സ്റ്റാമ്പിങ്; VFS ൽ അപ്പോയിന്റ്മെന്റ് സിംഗിൾ എൻട്രി വിസക്ക് മാത്രം

0
2144

മുംബൈ: സഊദിയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ സ്റ്റാമ്പിങ് സ്വീകരിക്കുന്നത് VFS നിർത്തുവെച്ചു. കഴിഞ്ഞ ദിവസം വരെ ഇത്തരം വിസകളുടെ സ്റ്റാമ്പിങ് നടപടികൾക്കായി VFS ഓഫീസുകൾ അപേക്ഷ സ്വീകരിച്ചിരുന്നുവെങ്കിലും ഇന്ന് മുതൽ അപ്പോയ്ന്റ്മെന്റ് ലഭ്യമല്ല. സഊദി വിദേശകാര്യ മന്ത്രാലയം മൾട്ടി വിസ ഇഷ്യു ചെയ്യുന്നത് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിർത്തി വെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് VFS നടപടി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസം വരെ ഇഷ്യു ചെയ്ത് കിട്ടിയ മൾട്ടി വിസ സ്റ്റാമ്പിങ്നായി VFS സ്വീകരിക്കുകയും മുംബൈയിലെ സഊദി കോൺസുലേറ്റ് വിസ ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്നലെ മലയാളം പ്രസ്സ് വിസ കോപി ഉൾപ്പെടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ VFS അപോയിന്റ്മെന്റ് എടുക്കുന്ന വേളയിൽ സിംഗിൾ എൻട്രി വിസ മാത്രമാണ് കാണിക്കുന്നത്. ഇതോടെ സഊദിയിൽ നിന്ന് ഇഷ്യു ചെയ്ത മൾട്ടി സന്ദർശക വിസകൾ ഇതിനകം സ്റ്റാമ്പങ് ചെയ്യാത്തവർക്ക് ഇനി മുതൽ അത് ഉപയോഗിക്കാൻ സാധിക്കുകയില്ല. കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് പോകണമെങ്കിൽ ഒരു മാസം കാലാവധിയിൽ ലഭിക്കുന്ന സിംഗിൾ എൻട്രി വിസ എടുത്ത് സ്റ്റാമ്പിങ് പൂർത്തീകരിച്ചു വേണം സഊദിയിലേക്ക് വരാൻ.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സഊദി വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർ ഉൾപ്പെടെ ഏതാനും രാജ്യക്കാർക്ക് മൾട്ടി എൻട്രി വിസ അപേക്ഷ നിർത്തിവെച്ചത്. മലയാളം പ്രസ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മറ്റു മീഡിയകളും വാർത്ത പ്രസിദ്ധീകരിച്ചു. അതേസമയം, അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.

നിലവിൽ സഊദിയിലേക്കുള്ള എല്ലാ സന്ദർശക വിസകളും ഇപ്പോൾ ഒരു മാസം കാലാധിയിൽ മാത്രമാണ് ലഭിക്കുന്നത്. ഫാമിലി വിസിറ്റിംഗ് വിസ കൂടാതെ, ബിസിനസ്സ്, ടൂറിസം വിസകളും ഒരു മാസം കാലാവധിയിൽ മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ പലതും സിംഗിൾ എൻട്രി മാത്രവുമാണ്. എന്നാൽ, നിലവിൽ ഫാമിലി സിംഗിൾ എൻട്രി ഒരു മാസക്കാലത്തേക്ക് ആണെങ്കിലും ഓരോ മാസവും ഓൺലൈൻ വഴി പുതുക്കാനാവും. എങ്കിലും ഓരോ മാസവും പുതുക്കുമ്പോൾ ഫീസിന് പുറമേ ഇൻഷുറൻസും എടുക്കണം.

എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസയാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നത്. ഹജ്ജിനു മുന്നോടിയായി ആണ് മൾട്ടി വിസകൾ നിർത്തി വെച്ചതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം ഒരു കാര്യത്തിലും യാതൊരു വിധ വ്യക്തതയും നിലവിലില്ല എന്നതാണ് വാസ്തവം. ഹജ്ജിനു മുന്നോടി ആയിട്ടാണെങ്കിൽ സിംഗിൾ എൻട്രി ഉൾപ്പെടെ മുഴുവൻ വിസയും നിര്ത്തിവെക്കുകയാണ് വേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.


സിംഗിൾ എൻട്രി വിസ, VFS സ്റ്റാമ്പിങ്, നിലവിൽ സഊദിയിൽ ഉള്ള മൾട്ടി വിസക്കാർ എന്നീ കാര്യങ്ങൾ വിശദമായി അറിയാൻ താഴെയുള്ള ലിങ്ക് വായിക്കുക 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക