നിബന്ധനകള്‍ യു എസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കും: ഇറാന്‍

News Desk
1 Min Read

വാഷിങ്ടണ്‍: തങ്ങളുടെ നിബന്ധനകള്‍ യു എസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍, ഇറാനുമായി സമാധാന കരാറിലെത്തുകയെന്നത് അങ്ങേയറ്റം ദുഷ്‌കരമാണെന്ന് യു എസ് പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പാകിസ്താന്‍, ഖത്വര്‍ എന്നിവര്‍ വഴി പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കാന്‍ വാഷിങ്ടണ്‍ തയ്യാറാണെന്നും യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!