റിയാദ്: സഊദി അറേബ്യയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു സൈനികർ കൊല്ലപ്പെട്ടു. നജ്റാൻ മേഖലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മരിച്ച രണ്ടു വിമതർക്കെതിരേ പോരാടുന്ന സഊദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്. സഊദി നാഷണൽ ഗാർഡിന്റെ AH6i നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ നജ്റാനിൽ രാജ്യത്തിന്റെ അതിർത്തിക്കുള്ളിലായിരുന്നു അപകടം. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് അപകടവിവരം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സഖ്യസേന പുറത്തുവിട്ടില്ല.
അപ്പാച്ചെ വിമാനം വെടിവച്ചിട്ടതിനെക്കുറിച്ചുള്ള ഹൂത്തി മിലിഷ്യ വക്താവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, മേജർ ജനറൽ തുർക്കി അൽ-മാലികി വിമാനം ഉടൻ തന്നെ യുദ്ധക്കളത്തിൽ പ്രവേശിക്കുമെന്ന് സ്ഥിരീകരിച്ചു: “അത് വെടിവച്ചിട്ടതാണെന്ന് അവർ അവകാശപ്പെടുന്നു… അത് എങ്ങനെയിരിക്കുമെന്ന് ഓർക്കുക, മറക്കരുത്.” അദ്ദേഹം മുന്നറിയിപ്പ് നൽകി
സൗദിയിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർത്തു
അതിനിടെ, സഊദി അറേബ്യയുടെ കിഴക്കൻ മേഖലയിലും റിയാദ് മേഖലയിലും എത്തിയ ആളില്ലാ ഡ്രോണുകൾ (യുഎവി) പ്രതിരോധസേന തകർത്തതായി സഖ്യസേന അറിയിച്ചു. ഖമീസ് മുശൈതിലേക്ക് ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞുനശിപ്പിച്ചതായി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. യെമനിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡ്രോണുകളും മിസൈലുകളും തടഞ്ഞതായുള്ള പ്രസ്താവന
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
