തീരാനൊമ്പരം!: മലയാളികൾ താമസിച്ചത് ഫ്ലാറ്റിലെ മൂന്നാം നിലയിൽ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

News Desk
1 Min Read

കാലടി/ ഇരട്ടയാർ: ജർമനിയിലെ ബോഹും നഗരത്തിലെ , അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണു ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.

പോസ്റ്റ്മോർട്ടം കഴിഞ്ഞു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പുക ശ്വസിച്ചാണ് 3 പേരും മരിച്ചത്. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സമീപ ഫ്ലാറ്റുകളിൽ താമസിക്കുന്ന 5 പേരെ പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പങ്കുണ്ടെന്നു സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അയൽവാസിയായ റുമാനിയക്കാരനെ ചോദ്യംചെയ്തു വരികയാണ്.

ഇന്ത്യൻ എംബസി അധികൃതർ 3 പേരുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരും നോർക്ക വഴി ഇടപെടുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!