മലപ്പുറം: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മലപ്പുറത്ത് വൻ രാസലഹരി വേട്ട. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം നാല് പേർ പിടിയിൽ. മലപ്പുറം സ്വദേശി മിനു ജാസ്മിൻ അടക്കമുള്ളവരെയാണ് ഡാൻസാഫ് പിടികൂടിയത്.
പ്രതികളുടെ കാറിൽ നിന്ന് പത്തര ഗ്രാം എംഡിഎംഎയും, പണവും, ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. പിടിയിലായ മറ്റ് മൂന്ന് പേരും മുൻപും ലഹരി കേസുകളിൽ പ്രതികളായവരാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
