ആലുവ: നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ.
നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന്റെയും കൂട്ടാളികളുടെയും ശരീരഭാഷയിൽ വരുത്തിയത് ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാനാവാത്തത്ര മാറ്റം. നന്നേ അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണു സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
