സ്മിത് മച്ചാറിന് ആദരം; കവറുമായി തപാൽവകുപ്പ്

News Desk
1 Min Read

തിരുവനന്തപുരം: ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും ധൈര്യം കൈവിടാതെ പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനും നഗരശുചിത്വത്തിന്റെ കാവൽക്കാരായ ശുചീകരണത്തൊഴിലാളികൾക്കുമുള്ള ആദരമായി പോസ്റ്റ് കവർ പുറത്തിറക്കി തപാൽ വകുപ്പ്.

ലോക തപാൽദിനാഘോഷങ്ങളുടെയും ദേശീയ തപാൽ വാരാഘോഷത്തിന്റെയും ഭാഗമായി കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് ആണ് കവറുകൾ പുറത്തിറക്കിയത്. മച്ചാറിന്റെ പിതാവ് ഓൺലൈനായി പങ്കെടുത്തു. ‘സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാർത്ഥസേവനത്തിനും അഭിവാദ്യം’ എന്ന പ്രമേയത്തിലുള്ളതാണ് പ്രത്യേക കവർ. ‘സഫായ് മിത്രങ്ങൾ-ശുചിത്വത്തിന്റെ കാവൽക്കാർ’ എന്ന പ്രമേയത്തിലാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന കവർ. മേയർ വി.വി രാജേഷിന് നൽകിയായിരുന്നു പ്രകാശനം. തപാൽവകുപ്പിന്റെ ആഭിമുഖ്യത്തിൽ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

സം​സ്ഥാ​ന​ത്തെ​ ​ആ​റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ലു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക​ത്തു​ക​ളും​ ​പാ​ഴ്‌​സ​ലു​ക​ളും​ ​അ​തി​വേ​ഗം​ ​എ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​യു​മാ​യി​ ​ത​പാ​ൽ​വ​കു​പ്പ്.​ ​പാ​ഴ്‌​സ​ലു​ക​ള​ട​ക്കം​ ​അ​ടു​ത്ത​ ​പ്ര​വൃ​ത്തി​ ​ദി​വ​സം​ ​ത​ന്നെ​ ​ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.​ ​’​അ​ഷ്വേ​ർ​ഡ് ​നെ​ക്സ്റ്റ് ​ഡേ​ ​ഡെ​ലി​വ​റി​’​ ​എ​ന്നാ​ണ് ​പേ​ര്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ന​ഗ​ര​ങ്ങ​ളി​ലാ​ണി​ത്.​ ​അ​ധി​ക​ ​ചാ​ർ​ജ് ​ഇ​ടാ​ക്കി​ല്ല. ലോ​ക​ ​ത​പാ​ൽ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ചീ​ഫ് ​പോ​സ്റ്റ് ​മാ​സ്റ്റ​ർ​ ​ജ​ന​റ​ൽ​ ​അ​മി​താ​ഭ് ​സിം​ഗ് ​ആ​റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​മാ​ർ​ക്കും​ ​ക​ത്ത​യ​ച്ച് ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​മേ​യ​ർ​ ​വി.​വി.​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!