തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം

News Desk
1 Min Read

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. ചെങ്കല്‍പ്പെട്ട് ശ്രീ സത്യസായി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ മലയാളി വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. സെപ്റ്റംബര്‍ 21ന് രാത്രിയായിരുന്നു സംഭവം.

കൊല്ലം ആദിനാട് സ്വദേശി അലി അഷ്‌കര്‍, ചവറ സ്വദേശി അര്‍ജുന്‍, തൃശൂര്‍ സ്വദേശി സാമുവല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ കോളജ് അധികൃതര്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി. ബിയര്‍ കുപ്പി ഉപയോഗിച്ച് തല അടിച്ചുപൊട്ടിക്കുമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായി അലി അഷ്‌കറിന്റെ മാതാവ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!