ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിനൽകിയില്ല ; മലപ്പുറത്ത് ഭാര്യയെ കുത്തികൊലപ്പെടുത്തി

malayalampress
0 Min Read

മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. മലപ്പുറം വണ്ടൂറിലാണ് ദാരുണമായ സംഭവം. വണ്ടൂർ കാപ്പിൽ പാറശേരി കുന്നന്നുമ്മൻ ഫസീല (38)യാണ് കൊല്ലപ്പെട്ടത്. ഫസീലയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചഭക്ഷണത്തിനുള്ള കറിയുടെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് റഷീദ് ഫാസീലയെ കത്തി കൊണ്ട്  കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഫാസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്.

സംഭവത്തിൽ ഭർത്താവ് റഷീദിനെ വണ്ടൂർ ​പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചെത്തി ഭാര്യയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് പരാതി. ഫാസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!