ലഖ്‌നൗ: കൈക്കൂലിയായി കിട്ടുന്ന പണം തമ്മിൽ തുല്യമായി പങ്കിടുമെന്ന് ഗംഗാജലം കൈയിലേന്തി സത്യം ചെയ്ത് ബിജെപി കൗൺസലർമാർ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ബിജെപി കൗൺസിലർമാർ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറയാലി മാറി. ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ ഗംഗാജലവുമായി കൂട്ടായി പ്രതിജ്ഞ എടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പദ്ധതികളിലൂടെ ലഭിക്കുന്ന അനധികൃത വരുമാനവും കമീഷനും പങ്കിട്ടെടുക്കുമെന്നാണ് പ്രതിജ്ഞ.
രാമക്ഷേത്ര കൊള്ളയുടെ വിവാദത്തിൽ യോഗി സർക്കാരും ബിജെപിയും ആർഎസ്എസും അഴിമതിയാരോപണം നേരിടുന്ന ഘട്ടത്തിലാണ് ബിജെപി കൗൺസലർമാരുടെ കൈക്കൂലി പണം വീതംവെയ്ക്കണമെന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. മുനിസിപ്പൽ കോർപ്പറേഷനിൽ വ്യാപകമായ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
