ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തി; മമത ബാനർജിക്കെതിരെ കേസ്

News Desk
1 Min Read

കൊൽക്കത്ത: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയതിന് മമത ബാനർജിക്കെതിരെ കേസെടുത്ത് പൊലീസ്. തൃണമൂൽ ഛാത്ര പരിഷത്ത് സ്ഥാപക ദിന പരിപാടികൾ നടത്തുന്നതിന് കൊൽക്കത്ത ഹൈക്കോടതി ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

മധ്യ കൊൽക്കത്തയിലെ കത്രീഡൽ റോഡിൽ പൊതുയോഗം സംഘടിപ്പിച്ചതോടെ മമതയ്ക്കും പരിപാടിയുടെ സംഘടർക്കും എതിരെ ഹാസ്റ്റിങ്‌സ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പരിപാടി നടത്തുമ്പോൾ റോഡിൻറെ ഒരു വശം ഒഴിച്ചിട്ടശേഷം മാത്രമേ നടത്താൻ പാടുള്ളു എന്ന് ഹൈക്കോടതിയിൽ നിന്ന് കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് ലംഖിച്ച് ഇരുവശവും അടച്ചായിരുന്നു പരിപാടി. ഹൈക്കോടതി നിർദേശിച്ചിരുന്നു സമയപരിധിയും കഴിഞ്ഞ് പരിപാടി നീളുകയും ചെയ്തു.

കേസെടുത്തതിന് പിന്നാലെ, കോൺഗ്രസ് ഭരിച്ചപ്പോൾ ജനങ്ങൾക്കാവശ്യമായ രീതിയിലായിരുന്നു പൊലീസ് പ്രവർത്തിച്ചതെന്നും ബിജെപി അധികാരത്തിൽ വന്നപ്പോൾ തോന്നിയതുപോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും പറഞ്ഞ് മമത രംഗത്തെത്തി.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!