ഹൈദരാബാദ്: ഹൈദരാബാദിലെ മല്ല റെഡ്ഡി സര്‍വകലാശാലയില്‍ സിനിമാ പ്രമോഷന് പരിപാടിക്കിടെ സൗണ്ട്-ലൈറ്റിംഗ് സംവിധാനം തകര്‍ന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. നടന് യാഷിന്റെ ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു അപകടം.
നടനെ കാണാനായി ആരാധകരും വിദ്യാര്‍ഥികളും താങ്ങുതൂണുകളില് കയറിയതോടെ സൗണ്ട് ബോക്സിന്റെയും ലൈറ്റ് സംവിധാനത്തിന്റെയും ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
അപകടമുണ്ടായതോടെ യാഷ് തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും സംഘാടകരോടും പോലീസിനോടും ഒപ്പം നിന്ന് ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിപാടി തുടര്‍ന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
