മലപ്പുറം: വളാഞ്ചേരിയിൽ വാക്കുതർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ ശബരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് സംഭവം ഉണ്ടായത്. കുടുംബവഴക്കിനെത്തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ ശബരിയുടെ അടി അബദ്ധത്തിൽ ശ്യാമിന്റെ തലയിൽ കൊള്ളുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പ്രതിയായ ശബരി തന്നെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് വൈകിട്ടോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിൽ വളാഞ്ചേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
