ഹൈദരാബാദ്: രാജ്യത്ത് പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ എൽപിജി സിലിണ്ടറുമായി പോയ വാഹനത്തിന് പൊലീസ് അകമ്പടി. പാചക വാതക വിതരണത്തിലെ കാലതാമസം കാരണം ബുദ്ധിമുട്ടിലായ ഒരു ഗ്രാമത്തിലേക്ക് എൽപിജി സിലിണ്ടറുമായി പോയ വാഹനത്തിനാണ് പൊലീസ് അകമ്പടി ഏർപ്പെടുത്തിയത്.
ബുക്ക് ചെയ്തതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടിരുന്നു. നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ വിറകിനെയും മറ്റ് പാചക സംവിധാനങ്ങളെയും ആശ്രയിക്കാൻ നിർബന്ധിതരാക്കിയതായി എൻഡിടി റിപ്പോർട്ട് ചെയ്തു.
പാചക വാതകം ലഭിക്കാത്തതോടെ ജനങ്ങൾ പരിഭ്രാന്തരായ സാഹചര്യത്തിലാണ് പൊലീസ് അകമ്പടിയോടെ വാഹനം ഗ്രാമത്തിലേക്ക് എത്തിയത്. വിതരണത്തിന് എത്തുമ്പോൾ തിക്കും തിരക്കും കാരണം ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന നിഗമനത്തെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.
ഗ്രാമത്തിൽ ഏകദേശം 170 ഉപഭോക്താക്കൾ സിലിണ്ടറുകൾ ബുക്ക് ചെയ്തതായും നൂറുകണക്കിന് താമസക്കാർ വിതരണ കേന്ദ്രത്തിൽ വിതരണത്തിനായി കാത്തുനിന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സുഗമമായ പാചക വാതക വിതരണം ഉറപ്പാക്കാൻ രണ്ട് സബ് ഇൻസ്പെക്ടർമാർ പ്രവർത്തനം മേൽനോട്ടം വഹിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
