യു എസ് -ഇസ്‌റാഈല്‍ ആക്രമണം; ഇറാന്റെ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു

തെഹ്റാന്‍: യു എസ് -ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി
മേജര്‍ ജനറല്‍ മജീദ് ഖാദെമി കൊല്ലപ്പെട്ടു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ തലവന്‍ മജീദ് ഖാദെമി കൊല്ലപ്പെട്ടതായി ഐആര്‍ജിസി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇറാന്‍ തലസ്ഥാനത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.

വടക്കന്‍ മേഖലയിലും ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും ആക്രമണമുണ്ടായി. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ ആക്രമിക്കപ്പെടുന്ന ആദ്യത്തെ സര്‍വ്വകലാശാലയല്ല ഇത്. ഇതിനുമുമ്പ് രാജ്യത്തെ മൂന്ന് പ്രധാന സര്‍വ്വകലാശാലകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

യു എസ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാന്‍ ശക്തമായ തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ്. ജോയിന്റ് മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് നല്‍കുന്ന സന്ദേശം അനുസരിച്ച്, കൂടുതല്‍ കരുത്തുറ്റതും വിനാശകരവുമായ തിരിച്ചടികള്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു

….