റിയാദിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

റിയാദ്: തിരുവനന്തപുരം കന്യാകുമാരി തിരുവിതാംകോട് സ്വദേശി അബ്ബാസ് സക്കറിയ (64) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലെ അൽ ഈമാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

​ഇന്ന് രാവിലെ ജോലിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി റിയാദിൽ വർക്ക്ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പരേതനായ അബ്ബാസിന്റെയും ഹവ്വ ബീവിയുടെയും മകനാണ്. സൈനയാണ് ഭാര്യ. മക്കൾ: ഫർസാന, ഫെബിൻ, അഫ്സാന. സനീർ സലീം
മരുമകനാണ്.

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി അൻസിഫ് അങ്ങാടിപുറം,മരുമകൻ സനീർ സലീം എന്നിവർ രംഗത്തുണ്ട്