ബിജെപി കൺവൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ പിണങ്ങി പോയി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിടെ നാടകീയ സംഭവങ്ങൾ.

കൺവൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ സ്ഥാനാർഥിയുടെ പേര് പറയാത്തതോടെ, ശ്രീലേഖ പിണങ്ങി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി. വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീലേഖ എഴുന്നേറ്റ് പോയെന്ന് അറിഞ്ഞത്.

ബിജെപി പ്രവർത്തകർ ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ വേദിയിൽ എത്തിച്ചത്.