കൊല്ലം: ചടയമംഗലം കുരിയോട് ‘സ്പൈസി’ ഹോട്ടൽ ഉടമയായ, ഇളമാട് ആക്കൽ സ്വദേശി സക്കീർ ഹുസൈനെ ജീവനക്കാരൻ കുത്തിക്കൊന്നു.
മലപ്പുറം സ്വദേശിയും നിലവിൽ കർണാടകത്തിൽ താമസക്കാരനുമായ ഇർഷാദ് ആണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
