മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ബന്ധുവായ വയോധികന് 20 വര്‍ഷം തടവ്

നെടുമങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 74കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്സാേ ജഡ്ജി സുധീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.

2015-2017 കാലത്താണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയായ 74കാരന്‍ കുട്ടിയെ പീഡിപ്പിച്ചത്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ഷൗക്കത്ത് അലി കോടതിയില്‍ ഹാജരായി. 19 സാക്ഷികളെയാണ് വിസ്തരിച്ചത്.12 രേഖകള്‍ ഹാജരാക്കി. പാങ്ങോട് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സുനീഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.