യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രവചിക്കേണ്ട; ഹൈക്കമാന്‍ഡ് ഉചിത തീരുമാനമെടുക്കും: സണ്ണി ജോസഫ്

കണ്ണൂര്‍: യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രവചിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ വലിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഭരണപക്ഷത്ത് നിലനില്‍ക്കുന്ന അസംതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.