ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു

0
51

തിരുവനന്തപുരം: പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു. റോഡപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ അലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ട് വൃക്കകൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് മാറ്റിവെക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം.

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയത്. അഞ്ചുപേർക്കാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യുക.