പണിമുടക്കിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി വിദേശ സഞ്ചാരികള്‍

0
23

കൊച്ചി: പണിമുടക്കില്‍ യാത്ര ചെയ്യാനാവാതെ കുടുങ്ങിയെങ്കിലും പണിമുടക്കിനെ ആദരിച്ച് വിദേശ വിനോദ സഞ്ചാരികള്‍. ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നു കേരള സന്ദര്‍ശനത്തിയ യുവാക്കളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പണിമുടക്കിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയത്.

ഫ്രാന്‍സിലൊക്കെ രണ്ടാഴ്ചയിലൊരിക്കല്‍ പണിമുടക്ക് നടക്കുന്നുണ്ടെന്നും ജര്‍മനിയില്‍ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. മൂന്നാറിലേക്ക് പോകാനെത്തിയ വിദേശ യുവാക്കളാണ് കൊച്ചിയില്‍ കുടുങ്ങിയത്. 7.50 നായിരുന്നു ബസ് ഉണ്ടായിരുന്നത്. സമരം കാരണം ഇവര്‍ക്ക് യാത്ര ചെയ്യാനായില്ല.

പണിമുടക്കിന് കുറിച്ച് വ്യത്യസ്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പണിമുടക്ക് ജീവിതത്തില്‍ ആദ്യമായിട്ടല്ല നേരിടുന്നതെന്നും ഫ്രാന്‍സിലൊക്കെ രണ്ടാഴ്ചയിലൊരിക്കല്‍ പണിമുടക്ക് നടക്കാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.