റമദാൻ മാസപ്പിറവി എപ്പോൾ ദൃശ്യമാകും? സമയവും സാഹചര്യവും വ്യക്തമാക്കി മജ്മഅ യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്ര നിരീക്ഷണാലയം

0
21

റിയാദ്: ഹവാത്ത് സുദൈറിലെ അൽ മജ്മഅഹ് യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഈവർഷത്തെ റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ സാഹചര്യങ്ങൾ വ്യക്തമാക്കി. ഫെബ്രുവരി 17 ന് സമാനമായി, 1447 ശഅബാൻ 29 നു ചൊവ്വാഴ്ചയാണ് ചന്ദ്രക്കല കായനുമെന്ന് സംഘം വ്യക്തമാക്കുന്നു.

ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ സ്ഥാനത്തിന്റെ കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകളുടെയും ഉമ്മുൽ-ഖുറ കലണ്ടറിന്റെയും അടിസ്ഥാനത്തിൽ, റിയാദ് സമയം വൈകുന്നേരം 3:03 ന് സംയോജനം സംഭവിക്കുമെന്ന് നിരീക്ഷണാലയം വിശദീകരിച്ചു. ഇത് മക്കയിൽ സൂര്യാസ്തമനം വൈകുന്നേരം 6:19 ന് സംഭവിക്കുമെന്നും,,ദൃശ്യമാകുന്ന ചന്ദ്രക്കല വൈകുന്നേരം 6:23 ന് അസ്തമിക്കുമെന്നും യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.

ഹൗത്തത്ത് സുദൈറിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സൂര്യൻ വൈകുന്നേരം 5:52 ന് 257 ഡിഗ്രിയിൽ അസ്തമിക്കും, ചന്ദ്രക്കല വൈകുന്നേരം 5:54 ന് 256 ഡിഗ്രിയിൽ അസ്തമിക്കും, രണ്ട് മിനിറ്റ് സമയ വ്യത്യാസം മാത്രമായിരിക്കും ഇതിനിടയിൽ ഉണ്ടാകുക. അതായത് സൂര്യന് രണ്ട് മിനിറ്റ് കഴിഞ്ഞ് ചന്ദ്രക്കല അസ്തമിക്കും, 0.5 ഡിഗ്രി ഉയരത്തിലും സൂര്യനിൽ നിന്ന് 1.61 ഡിഗ്രി നീളത്തിലും ആയിരിക്കും ഇത് സംഭവിക്കുകയെന്നും കേന്ദ്രം വിശദീകരിച്ചു.