ഡെലിവറി ഏജന്റിന്റെ ദേഹത്തേക്ക് കാറോടിച്ച് കയറ്റി ഡോക്ടർ; മദ്യലഹരിയിലെന്ന് പൊലീസ്, അറസ്റ്റ്

0
114

ഹരിയാന: സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ദേഹത്തേക്ക് മദ്യപിച്ച് വാഹനമോടിച്ച് കയറ്റി ഡോക്ടർ. ഗുരുഗ്രാമിലെ ഹയാത്പുർ സെക്ടർ 93 ലാണ് സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് നവീൻ യാദവ് എന്ന ആയുർവേദ ഡോക്ടർ ജോലി ചെയ്യുന്നത്. ഇയാൾ മദ്യലഹരിയിൽ സ്വിഗ്ഗി ഡെലിവറി ഏജന്റായ ടിങ്കു പൻവാറിന്റെ ദേഹത്തേക്ക് സ്കോർപിയോ ഓടിച്ചുകയറ്റുകയായിരുന്നു. ടിങ്കു പൻവാറിനെ ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്ന തെരുവിൽ ഒരു സ്വിഗ്ഗി വെയർഹൗസ് പ്രവർത്തിക്കുന്നതിനാൽ ആ സ്ഥലത്ത് ഡെലിവറി ഏജന്റുമാരുടെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.