ഇസ്റാഈൽ വിട്ട് നെതന്യാഹു; ഇറാനിൽ ആസന്നമായ ഒരു ആക്രമണത്തിന്റെ സൂചനയെന്ന് അഭ്യൂഹം
ഇന്റർനാഷണൽ ഡസ്ക്: “വിംഗ് ഓഫ് സിയോൺ” എന്നറിയപ്പെടുന്ന ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമാനം ഇസ്‌റാഈലിൽ നിന്ന് പറന്നുയരുന്നതിൽ അഭ്യൂഹം. ഇറാനെതിരായ മുൻ ഇസ്രാഈൽ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു വിംഗ് ഓഫ് സിയോൺ വിമാനം പറന്നുയരുന്നത് രേഖപ്പെടുത്തിയിരുന്നു. ഇതിന് സമാനമാണ് നിലവിലെ അവസ്ഥയെന്നാണ് അഭ്യൂഹം.
നിലവിലെ സാഹചര്യത്തിൽ ഈ സമയത്തുള്ള ഇസ്റാഈൽ പ്രധാന മന്ത്രിയുടെ വിമാനത്തിന്റെ പറന്നുയരൽ ഇറാനെതിരായ ആസന്നമായ സൈനിക ആക്രമണത്തിന്റെ സൂചനയായിരിക്കാമെന്ന് നിരീക്ഷകർ വിശ്വസിക്കുന്നു.
സെൻസിറ്റീവ് അന്താരാഷ്ട്ര സാഹചര്യങ്ങളിൽ അല്ലെങ്കിൽ തന്ത്രപരമായ സാഹചര്യങ്ങളിൽ രാഷ്ട്രത്തലവനും പ്രധാനമന്ത്രിക്കും സർക്കാർ ഗതാഗതത്തിനുള്ള പ്രധാന മാർഗമാണ് വിമാനം.
