യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ വീടിന് നേരെ വെടിവെപ്പ്

0
67

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ വസതിക്ക് നേരെ വെടിവെപ്പ്. ആക്രമണത്തെ തുടർന്ന് വീടിൻ്റെ ജനാലകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഒഹായോവിലുള്ള വീടിന് നേരെയായിരുന്നു വെടിവെപ്പ്.

ആക്രമണം നടക്കുന്ന സമയത്ത് ജെ.ഡി.വാൻസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. അക്രമി വീടിനുള്ളിൽ കയറിയിട്ടില്ലെന്നാണ് അധികൃതർ കരുതുന്നത്. വീടിൻ്റെ തകർന്ന ജനാലുകളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ജെ.ഡി.വാൻസിനെയോ കുടുംബത്തെയോ അക്രമി ലക്ഷ്യം ഇട്ടിരുന്നോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.