എറണാകുളം: തൃപ്പൂണിത്തറ സീറ്റ് ട്വന്റി 20ക്ക് നൽകുന്നതിൽ ബിജെപിക്ക് അതൃപ്തി. വിജയസാധ്യതയുള്ള സീറ്റ് കൂടിയാലോചനകളില്ലാതെ ട്വൻറി 20ക്ക് നൽകുന്നതിലാണ് ഒരു വിഭാഗം അതൃപ്തി അറിയിച്ചത്. സീറ്റ് നൽകിയതിലെ പ്രശ്നം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകി. അഖിൽ മാരാരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാനാണ് ട്വൻ്റി 20യിൽ ആലോചന.
എറണാകുളം ജില്ലയിൽ ആകെ 14 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് വിജയസാധ്യതയേറെയുള്ള സീറ്റാണ് തൃപ്പൂണിത്തുറ. നിലവിലെ എംഎൽഎ ആയ കെ. ബാബു ഇത്തവണ മത്സരിക്കാത്തതും തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വിജയസാധ്യത കൂട്ടുന്നതാണ്. പക്ഷെ, സംസ്ഥാന – ജില്ലാ നേതൃത്വം സീറ്റ് ട്വൻ്റി 20ക്ക് വിട്ടുനൽകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.





