‘അധികാരം പങ്കിടാൻ തയ്യാറല്ല, അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ല’; സിദ്ധരാമയ്യ

0
6

ബെംഗളൂരു: രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്ന അഭ്യൂഹങ്ങൾ പാടെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരം പങ്കിടുന്നതിനെ കുറിച്ചു ബിജെപി എംഎൽഎയുടെ ചോദ്യത്തിന് കർണാടക നിയമസഭയിലാണ് സിദ്ധരാമയ്യ മറുപടി നൽകിയത്.

നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് പ്രതിപക്ഷം സിദ്ധരാമയ്യയോടു അധികാരം പങ്കിടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആവർത്തിച്ച് ഉന്നയിച്ചത്. തുടർന്നു ഇത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്നും ഹൈക്കമാൻഡ് തീരുമാനം വരുംവരെ മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അഞ്ചുവർഷത്തേക്കാണ് താങ്കളെ തിരഞ്ഞെടുത്തതെന്നും ഇപ്പോൾ രണ്ടര വർഷത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നുമാണ്’ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ ആർ. അശോകൻ ചോദിച്ചത്. രണ്ടര വർഷത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കരാറില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നും 2028 ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും ദിവസങ്ങൾക്കു മുൻപ് സിദ്ധരാമയ്യ പറഞ്ഞിരുന്നു.