മതത്തിന്റെ പേരില്‍ തല്‍പര കക്ഷികള്‍ എല്ലാ കാലത്തും കടന്നുവരുമെന്നും അത്തരം കക്ഷികളെ ആശയപരമായി പരാജയപ്പെടുത്തലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ദൗത്യമെന്നും സമസ്ത ജോയിന്റെ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
കുപ്രചരണത്തിലൂടെ സമൂഹത്തില്‍ അന്യക്യത്തിന് കച്ചകെട്ടിയിറങ്ങിയവരെ കരുതിയിരിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളന് സ്വാഗത ഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
