കൊച്ചിയില്‍ വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍

0
17

കൊച്ചി: വിദേശിയെ കത്തി കൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. യുഎസ് പൗരനാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.

വിദേശിയെ ആക്രമിച്ച് ഇയാളുടെ പക്കലുള്ള ഒന്നര ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് സംഘം കവര്‍ന്നത്. സംഭവത്തില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാളെ സെന്‍ട്രല്‍ പൊലീസ് സാഹസികമായി പിടികൂടി.

പിടിയിലായ ആദര്‍ശ് നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മരടിലെ വീട്ടില്‍ നിന്നുമാണ് ആദര്‍ശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആദര്‍ശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.