കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ) മകൻ പോളിടെക്നിക് വിദ്യാർത്ഥി പ്രണവ് (20) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോൾ ഗേറ്റുംവീടും അടച്ചിട്ട നിലയിലായിരുന്നു.
അയൽവാസികളെ ബന്ധു വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





