പടിഞ്ഞാറൻ സഊദിയിൽ മദീനക്ക് സമീപം ഭൂചലനം

0
86
  • സഊദി ജിയോളജിക്കൽ സർവേയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല ഹരത്ത് അൽ ഷാഖയുടെ വടക്കുപടിഞ്ഞാറായി ഏകദേശം 86 കിലോമീറ്റർ അകലെ ഭൂകമ്പം രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു.

തബൂക്: പടിഞ്ഞാറൻ സഊദിയിൽ മദീനക്ക് സമീപം നേരിയ ഭൂചലനം രേഖപ്പെടുത്തി. സഊദി ജിയോളജിക്കൽ സർവേ (SGS) സഊദി അറേബ്യയിൽ ഭൂചലനം രേഖപ്പെടുത്തിയപ്പോൾ സമാനമായി ഇറാകിലും ഭൂകമ്പം രേഖപ്പെടുത്തി. മദീന മേഖലയിലെ അൽ-ഐസ് ഗവർണറേറ്റിനും തബൂക്ക് മേഖലയിലെ ഉംലുജ് ഗവർണറേറ്റിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹറത്ത് അൽ ഷഖക്ക് സമീപമാണ് ശനിയാഴ്ച സഊദിയിൽ ഭൂചലനം അനുഭവപ്പെട്ടത്.

ഹറത്ത് അൽ ഷഖയിൽ നിന്ന് ഏകദേശം 86 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഭൂകമ്പം രേഖപ്പെടുത്തിയതായി എസ്‌ജി‌എസ് റിപ്പോർട്ട് ചെയ്തു. റക്ടർ സ്കെയിലിൽ 3.43 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തങ്ങളുടെ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയതെന്ന് എസ്‌ജി‌എസ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഗ്നിപർവ്വത ലാവാ പാടങ്ങളിൽ ഒന്നാണ് ഹരത്ത് അൽ ഷാഖ. ഇറാഖിൽ റിക്ടർ സ്കെയിലിൽ 5.09 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും എസ്‌ജി‌എസ് റിപ്പോർട്ട് ചെയ്തു.