തീപിടിക്കും; ഉപയോഗം ഉടൻ നിർത്തണം, മടക്കി നൽകണം; ബെൽകിൻ വയർലെസ് ചാർജറുകൾക്ക് മുന്നറിയിപ്പ്

0
166
  • ഗുരുതര പ്രശ്നം ബാധിക്കപ്പെട്ട മോഡലുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ഉൽപ്പന്നം വിൽപ്പന കേന്ദ്രത്തിലേക്ക് തിരികെ നൽകാനും പൂർണ്ണ റീഫണ്ട് ലഭിക്കാനും വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

റിയാദ്: തീപിടുത്ത സാധ്യതയുള്ള ഗുരുതര പ്രശ്നം കണ്ടെത്തിയതിനാൽ ബെൽകിൻ കമ്പനിയുടെ ഏതാനും മോഡൽ വയലെസ്സ് ചാർജാറുകൾ ഉപയോഗിക്കുന്നതിനെതിരെ സഊദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം മോഡലുകൾ വിപണികളിൽ നിന്ന് തിരിച്ചു വിളിച്ച മന്ത്രാലയം കൈവശം ഉള്ളവർ മടക്കി നൽകണമെന്നും ആവശ്യപ്പെട്ടു.

ബെൽകിൻ കമ്പനിയുടെ 5,500 ബെൽകിൻ വയർലെസ് ചാർജറുകളും ഹോൾഡറുകളുമാണ് തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

കമ്പനിയുടെ ഓട്ടോ-ട്രാക്കിംഗ് സ്റ്റാൻഡ് പ്രോ, ബൂസ്റ്റ്ചാർജ് യുഎസ്ബി-സി പിഡി പവർ ബാങ്ക് 20 കെ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. MMA008, PB0003, BPB002 എന്നീ മോഡലുകൾ ആണ് ഇവയെന്ന് മന്ത്രാലയം അറിയിച്ചു.

പ്രശ്നം കണ്ടെത്തിയ മോഡലുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ഉൽപ്പന്നം വിൽപ്പന കേന്ദ്രത്തിലേക്ക് തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. മടക്കി നൽകുന്ന ഈ മോഡൽ സാധനങ്ങൾക്ക് പൂർണ്ണ റീഫണ്ട് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.