ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു.
കൊളംബോയിൽ നിന്നു ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണു ഭക്ഷണത്തിൽ മുടി ലഭിച്ചത്. വിമാന ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്.





