ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം; 10ാം ക്ലാസുകാരിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

0
92

കോഴിക്കോട് നാദാപുരത്ത് പത്താക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അ‍ഞ്ച് പേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. പ്രതികള്‍  പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. 

2024 മുതല്‍ പലതവണ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. ആദിത്യന്‍, സായൂജ്, അനുനന്ദ്, അരുണ്‍, സായുജ് എം.പി എന്നിവരാണ് അറസ്റ്റിലായത്. ആദിത്യന്‍ എന്നയാളാണ്  ഇന്‍സ്റ്റഗ്രാം വഴി  പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ചത് പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

മറ്റ് നാല് പ്രതികളും സമാനമായ രീതിയില്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ശേഷം വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ച് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.