പ്രവാസികള്‍ക്ക് ആശ്വാസം; മാസങ്ങള്‍ക്ക് ശേഷം വിസ് എയർ പുനരാരംഭിക്കുന്നു

0
82

യുഎഇയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ ‘വിസ് എയർ’ മാസങ്ങൾക്കുശേഷം അബുദാബിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. പോളണ്ടിലെ കാറ്റോവിസ്, ക്രാക്കോവ് എന്നിവിടങ്ങളിൽനിന്ന് അബുദാബിയിലേക്കാണ് ആദ്യ സർവീസ്. 312 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 

മറ്റു സെക്ടറുകറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്.  നേരത്തെ മേഖലയിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കടുത്ത മത്സരവും കാരണം ഈ വർഷം സെപ്റ്റംബർ 1 മുതലാണ് പ്രവർത്തനം നിർത്തിവച്ചത്.  മലയാളികൾ അടക്കമുള്ള സാധാരണ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനം,ബജറ്റ് യാത്രകൾക്ക് വീണ്ടും അവസരം നൽകും.