ബന്ദികളേയും തടവുകാരേയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കും; ഇസ്റാഈൽ സൈന്യം പിൻവാങ്ങും

0
76

കെയ്റോ: ഹമാസ് തടവിലുള്ള ബന്ദികളേയും ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരേയും വെടിനിർത്തൽ കരാറിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കുമെന്ന് ഹമാസ്. വെടിനിർത്തൽ കരാർ യാർഥ്യമായതിന് പിന്നാലെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. എ.എഫ്.പിയോടാണ് ഹമാസിന്റെ പ്രതികരണം.

അതേസമയം, ഇസ്രായേൽ സൈന്യം നിശ്ചയിച്ച സ്ഥലത്തേക്ക് പിൻമാറുമെന്ന് ഡോണൾഡ് ട്രംപും പറഞ്ഞു. തിങ്കളാഴ്ചയോടെ ബന്ദികളെ തിരിച്ചെത്തിക്കാനാവുമെന്ന് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.