ജിദ്ദ: രണ്ടു ദിവസത്തിന് ശേഷം നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കെ തിരൂർ വൈലത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ബാബ് ശരീഫിൽ ജോലി ചെയ്യുന്ന വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) അല്പ സമയം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. ജിദ്ദ ജെ.എൻ.പി ആശുപത്രിയിലാണ് മരണം സംഭവിച്ചത്. നാൽപ്പതു വർഷമായി പ്രവാസിയാണ്.
പരേതനായ മൊയ്തീൻ ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ-റസിയാബി. മക്കൾ- ഹസ്ന അബ്ദുസലാം, അൻവർ അബ്ദുസലാം. സഹോദരങ്ങൾ- അയ്യൂബ്, സുബൈർ, സുബൈദ, സൽമ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.