കൊച്ചി: കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ ടിക്കറ്റ് കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകൾ. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. 3 പേരടങ്ങുന്ന വിവിഐപി പാക്കേജിന് 1 കോടി. ടിക്കറ്റ് വില 5000 മുതൽ 50 ലക്ഷം വരെയെന്നും റിപ്പോർട്ട്.
മെസി അടങ്ങുന്ന അര്‍ജന്റീനിയന്‍ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എവിടേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകള്‍ പ്രാഥമികമായി പരിഗണിച്ചിരുന്നു.
എന്നാല്‍ മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയാണ് കുറച്ചുകൂടി ഫലപ്രദം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സൗഹൃദ മത്സരത്തിനായി പരിഗണിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയമാണ്. നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും എന്നുമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.