മദീന: മദീനയിലെ ഖിബ് ലതൈൻ പള്ളി 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നിരിക്കണമെന്ന് രണ്ട് വിശുദ്ധ ഹറമുകളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
മദീനയിലെ മസ്‌ജിദുൽ ഖിബ് ലതൈൻ (രണ്ട് ഖിബ്ലകളുള്ള പള്ളി) ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. നമസ്കാരത്തിന്റെ ദിശ (ഖിബ്ല) ജെറുസലേമിലെ മസ്‌ജിദുൽ അഖ്സയിൽ നിന്ന് മക്കയിലെ കഅ്ബയിലേക്ക് മാറ്റാൻ പ്രവാചകൻ മുഹമ്മദ് നബിക്ക് അല്ലാഹുവിന്റെ നിർദ്ദേശം ലഭിച്ചത് ഇവിടെ വെച്ചാണ്.
ഒരു നമസ്കാരത്തിൽ തന്നെ ആദ്യത്തെ രണ്ട് റക്അത്തുകൾ പഴയ ഖിബ്ലയിലേക്കും (മസ്‌ജിദുൽ അഖ്സ) പിന്നീടുള്ള രണ്ട് റക്അത്തുകൾ പുതിയ ഖിബ്ലയിലേക്കും (മക്കയിലെ കഅ്ബ) തിരിഞ്ഞ് നിർവഹിച്ചതിനാലാണ് ഈ പള്ളിക്ക് “മസ്ജിദുൽ ഖിബ് ലതൈൻ (രണ്ട് ഖിബ്ലകളുടെ പള്ളി) ” എന്ന് പേര് ലഭിച്ചത്.





